പാലക്കാട്: ക്രൂരമായ ബലാത്സംഗവും നിർബന്ധിത ഗർഭഛിദ്രവും സാമ്പത്തിക ചൂഷണവുമടക്കം ഗുരുതര ആരോപണങ്ങളുന്നയിച്ച് പോലീസിന് ലഭിച്ച മൂന്നാമത്തെ പരാതിയിലാണ് ഇപ്പോൾ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പത്തനംതിട്ട തിരുവല്ല സ്വദേശിനിയാണ് പരാതിക്കാരി. ഇവർ ഇ-മെയിൽ വഴി നൽകിയ പരാതിയിലാണ് പ്രത്യേക പോലീസ് സംഘം രാഹുലിനെ അറസ്റ്റ് ചെയ്തത്. ഹോട്ടലിൽവെച്ചും പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. പതിവ് പോലെ ഇവിടെയും നല്ല പിള്ള ചമഞ്ഞു കൊണ്ട് കടന്നു കയറുകയായിരുന്നു പ്രതി. വിവാഹബന്ധത്തിൽ പ്രശ്നങ്ങൾ നേരിട്ട സമയത്താണ് പരാതിക്കാരി രാഹുലിനെ […]