
തിരുവനന്തപുരം: തലസ്ഥാനത്ത് വൻ മയക്കുമരുന്ന് വേട്ട. ശ്രീകാര്യത്ത് 115 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കളെ സിറ്റി ഡാൻസാഫ് പിടികൂടി. കെവിൻ അബ്രഹാം കോശി, അബി അശോക്, ഹക്കീം എന്നിവരാണ് അറസ്റ്റിലായത്. ചെറുവയ്ക്കലിലെ വാടകവീട്ടിൽ നിന്നാണ് ഇവരെ പിടികൂടിയത്. പിടിയിലായ ഹക്കീം നേരത്തെ മയക്കുമരുന്നു കേസുകളിൽ പ്രതിയാണ്. മൈക്രോ ത്രാസ്സുകളും എംഡിഎംഎ ചൂടാക്കാൻ ഉപയോഗിക്കുന്ന ഗ്ലാസ് ഓയിൽ ബർണർ ട്യൂബുകളും ഇവരിൽ നിന്നും കണ്ടെടുത്തു. ഇടപാടുകാരെ ബന്ധപ്പെടാൻ ഉപയോഗിക്കുന്ന നിരവധി മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. ബെംഗളൂരുവിൽ നിന്നും എംഡിഎംഎ കേരളത്തിൽ […]