ചേര്‍ത്തല: ദേശീയപാത കഞ്ഞിക്കുഴിയില്‍ എഎസ് കനാൽ പദ്ധതി പൂർത്തീകരിക്കാൻ ജലഗതാഗതം സുഗമമാകാൻ കേന്ദ്രത്തിന്റെ കൈത്താങ്ങ്. എഎസ് കനാലിനു കുറുകെ കഞ്ഞിക്കുഴിയില്‍ ദേശീയപാതയില്‍ മേല്‍പാലം വരുന്നു. ഇതോടെ ദീർഘകാലമായി മുടങ്ങി കിടന്ന എഎസ് കനാൽ പദ്ധതി പൂർത്തീകരിക്കപ്പെടുകയും, വര്‍ഷകാലങ്ങളില്‍ ഉണ്ടാകുന്ന വെള്ളക്കെട്ടിനും ശാശ്വത പരിഹാരമാകുകയാണ്. മേല്‍പാലം നിര്‍മാണത്തിന്റെ പൈലിങ് ജോലികള്‍ കഴിഞ്ഞ ദിവസം ആരംഭിച്ചു. മേല്‍പാലം വന്നാല്‍, ജില്ലയിലെ ടൂറിസവും ജലഗതാഗതവും മെച്ചപ്പെടുകയും ജനങ്ങള്‍ക്ക് കൂടുതല്‍ പ്രയോജനമാകുകയും ചെയ്യും. ഇതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയില്‍ കേന്ദ്ര ഉപരിതല ഗതാഗത […]