
ബെംഗളൂരു: എറണാകുളം ഇന്റർസിറ്റിയും മംഗളൂരു വഴിയുള്ള കണ്ണൂർ എക്സ്പ്രസും പുറപ്പെടുന്ന സ്റ്റേഷനുകള്‍ മാറ്റിയത് മാർച്ച് 11 വരെ തുടരും. നിലവിൽ ബയ്യപ്പനഹള്ളി എസ്എംവിടി ടെർമിനലിൽ നിന്നും പുറപ്പെടുന്ന കെഎസ്ആർ ബെംഗളൂരു–എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ് (12677) ഈമാസം 17 മുതൽ മാർച്ച് 11 വരെ ബെംഗളൂരു കന്റോൺമെന്റിൽ നിന്നായിരിക്കും യാത്ര ആരംഭിക്കുക. എറണാകുളം ജംക്ഷൻ–കെഎസ്ആർ ബെംഗളൂരു ഇന്റർസിറ്റി എക്സ്പ്രസ് (12678) 16 മുതൽ മാർച്ച് 10 വരെ രാത്രി 8.14ന് കന്റോൺമെന്റിൽ സർവീസ് അവസാനിപ്പിക്കും. മംഗളൂരു വഴിയുള്ള കെഎസ്ആർ […]