
കൊച്ചി: മലപ്പുറത്തിന് പിന്നാലെ എറണാകുളം ജില്ല കൂടി വിഭജിക്കണമെന്ന ആവശ്യവുമായി മുസ്ലീം സംഘടനകൾ. മൂവാറ്റുപുഴ കേന്ദ്രമായി പുതിയ ജില്ല രൂപവത്കരിക്കണമെന്ന ആവശ്യവുമായി കേരള മുസ്ലിം ജമാഅത്താണ് രംഗത്ത് എത്തിയിരിക്കുന്നത്. കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ നയിക്കുന്ന കേരളയാത്രയുടെ ഭാഗമായാണ് ആവശ്യം മുന്നോട്ട് വെച്ചിരിക്കുന്നത്. ജില്ലയുടെ സാമൂഹികാവസ്ഥയും ജനസംഖ്യ പരമായ മാറ്റങ്ങളും കണക്കിലെടുക്കുമ്പോൾ മൂവാറ്റുപുഴ കേന്ദ്രീകരിച്ച് ജില്ല വേണമെന്ന് ജമാ അത്ത് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. മലപ്പുറം ജില്ല വിഭജിക്കണമന്ന ആവശ്യം മുസ്ലിം ലീഗും കേരള മുസ്ലിം ജമാഅത്തും […]