
തൃപ്പൂണിത്തുറ : എറണാകുളത്ത് തെരുവുനായ ആക്രമണത്തില്‍ വീട്ടമ്മക്കും നാലു വയസ്സുകാരനും ഗുരുതര പരുക്ക്. പുതിയകാവിലും ഉദയംപേരൂര്‍ പ്രദേശത്തുമായി മറ്റ് അഞ്ചുപേര്‍ക്കും തെരുവുനായ ആക്രമണത്തില്‍ പരുക്കേറ്റിട്ടുണ്ട്. എറണാകുളം ഉദയംപേരൂര്‍ അതിര്‍ത്തി റോഡ് തെക്കേ പുളിപ്പറമ്പില്‍ സതി (52), ഉദയംപേരൂര്‍ ഉദയഗിരി റോഡ് ഭാഗത്ത് വാടക വീട്ടില്‍ താമസിക്കുന്ന തമിഴ്നാട് സ്വദേശി തങ്കവേലുവിന്റെ മകന് ഭുവനേശ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഭുവനേശിന്റെ മുഖത്താണ് പരുക്കേറ്റത്. സതിയുടെ തല തെരുവ് നായ്ക്കള്‍ കടിച്ചുകീറി. ഇന്നലെ രാവിലെ ഏഴോടെ മുറ്റമടിക്കുകയായിരുന്ന സതിയുടെ സമീപത്തേക്ക് ഓടിയെത്തിയ […]