തിരുവനന്തപുരം: സംസ്ഥാന ജീവനക്കാർക്ക് സമയബന്ധിതമായി ലഭ്യമാകേണ്ട ക്ഷാമബത്ത വർഷങ്ങളോളം തടഞ്ഞുവയ്ക്കുകയും,കേന്ദ്ര ജീവനക്കാർക്ക് അനുവദിക്കുന്നതിന് ആനുപാതികമായി സംസ്ഥാന ജീവനക്കാർക്കും മുൻകാല പ്രാബല്യത്തോടുകൂടി അനുവദിച്ചിരുന്ന മുൻകാലരീതി അട്ടിമറിക്കുകയും,2024 ജൂലൈ മുതൽ ലഭിക്കേണ്ട പന്ത്രണ്ടാം ശമ്പളപരിഷ്കരണം അഞ്ച് വർഷ തത്വം പാലിക്കാതെയും,പങ്കാളിത്തപെൻഷൻ പിൻവലിക്കുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം ലംഘിച്ചും ജീവനക്കാരോടുള്ള ഇടതുസർക്കാർ അവഗണന തുടരുകയാണ്. ക്ഷാമബത്ത ജീവനക്കാരുടെ നിയമപരമായ അവകാശമല്ലെന്നും എപ്പോൾ എങ്ങിനെ നൽകുമെന്നത് സർക്കാരിന്റെ നയപരമായ തീരുമാനമാനത്തിന്റെ ഭാഗമാണെന്നും ഹൈക്കോടതിയിൽ സർക്കാർ നൽകിയ സത്യവാങ്മൂലം പിൻവലിച്ച് ക്ഷാമബത്ത കുടിശ്ശികയും അനുവദിച്ച ക്ഷാമബത്തയുടെ […]