
തൃശൂർ: ഏഴാമത്തെ പ്രസവത്തിന് പിന്നാലെ 37 കാരി മരിച്ചു. തൃശൂർ എടക്കഴിയൂർ സ്വദേശി മുഹ്സിന (37) ആണ് മരിച്ചത്. കഴിഞ്ഞ ജനുവരി 6 നായിരുന്നു ഏഴാമത്തെ പ്രസവം. യുവതിയുടെ കുടുംബം പരാതി നൽകിയതോടെയാണ് വിവരം പുറംലോകം അറിയുന്നത്. യുവതിയുടെ ഭർത്താവ് ഇബ്രാഹിം അക്യുപങ്ചറിസ്റ്റാണ്. ഇയാൾക്കെതിരെ ചാവക്കാട് പൊലീസ് കേസെടുത്തിട്ടുണ്ട്. വീട്ടിൽ വച്ചായിരുന്നു യുവതി പ്രസവിച്ചത്. പ്രസവത്തിന് പിന്നാലെ മൂന്നാം ദിവസം കുഞ്ഞും മരിച്ചിരുന്നു. ഇവരുടെ രണ്ട് കുട്ടികളും മുൻപ് മരിച്ചിരുന്നു. ഗർഭകാലത്തോ പ്രസവസമയത്തോ മുഹ്സിനയ്ക്ക് കൃത്യമായ വൈദ്യസഹായമോ […]