കൊച്ചി: ഐതിഹാസികമായ ബോള്‍ഗാട്ടി യുദ്ധവിജയത്തിന്റെ സ്മരണകളുണര്‍ത്തി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊച്ചി കായലില്‍ വിജയഭേരി ഘോഷ്പ്രദര്ശനം നടത്തി. ആര്‍എസ്എസ് ശതാബ്ദി യുവകാര്യക്രമങ്ങളുടെ മുന്നൊരുക്കമായി കൊച്ചി മഹാനഗരത്തില്‍ സംഘടിപ്പിച്ച വിവേകാനന്ദ-ജയന്തി യുവസാംഘിക്കിന്റെ ഭാഗമായാണ് ചെമ്പിലരയന്‍ അനുസ്മരണ ഘോഷ് പ്രദര്‍ശനം നടന്നത്. സ്വരാജ്യാഭിമാനി വേലുത്തമ്പി ദളവയുടെ നാവികസേനാ തലവനായിരുന്ന ചെമ്പിലരയന്‍ എന്ന ചെമ്പില്‍ തൈലംപറമ്പില്‍ പുത്തന്‍പുരയില്‍ കന്‍കുമാരന്‍ അനന്തപത്മനാഭന് വലിയരയന്‍ 1808ല്‍ നടത്തിയ യുദ്ധമാണ് ബോള്‍ഗാട്ടി യുദ്ധം എന്ന് അറിയപ്പെടുന്നത്. 1808 ഡിസംബര്‍ 29ന് രാത്രി നൂറോളം ചെറുവള്ളങ്ങളില്‍ സൈനികരുമായി ചെമ്പിലരയന്‍ […]