ഐശ്വര്യത്തിന്റെ പ്രതീകമായിട്ടാണ് പയ്യന്നൂർ പവിത്രമോതിരം ധരിക്കുന്നത്. കണ്ണൂർ ജില്ലയിലെ പയ്യന്നൂർ ഗ്രാമത്തിലെ പ്രസിദ്ധമായ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ് പവിത്ര മോതിരത്തിന്റെ ഉദ്ഭവം.പവിത്രം എന്ന് പറഞ്ഞാൽ വിശുദ്ധമായത് എന്നാണർഥമാക്കുന്നത്. ദർഭ കൊണ്ടു പവിത്രക്കെട്ടുണ്ടാക്കി വലതുകയ്യിലെ മോതിരവിരലിൽ ഇട്ടാണ് ബ്രാഹ്മണർ പൂജ നടത്തുന്നത്. ദർഭയുടെ അർഥം ശുദ്ധീകരിക്കുന്നത് എന്നാണ്. ആദ്യം അവനവനെ തന്നെ ശുദ്ധീകരിച്ചു വേണം പൂജാദി കർമങ്ങൾ ചെയ്യാൻ എന്നു പറയുന്നു. പയ്യന്നൂർ സുബ്രഹ്മണ്യ സ്വാമി അനുഗ്രഹത്തോടു മാത്രമേ പവിത്രമോതിരം വിരലിലണിയാവൂ എന്നതാണ് പവിത്രമോതിരത്തിന്റെ പവിത്രത. […]