
തിരുവനന്തപുരം: കരമനയിൽ നിന്ന് കാണാതായ 14 കാരിയെ കണ്ടെത്തി. ഹൈദരബാദിൽ നിന്ന് ലക്ഷ്മിയെ കണ്ടെത്തിയതായി പൊലീസ് ബന്ധുക്കളെ അറിയിച്ചു. കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതെയുള്ളൂ. കുട്ടിയെ കൊണ്ടുവരാൻ ബന്ധുക്കളും പൊലീസും അടങ്ങുന്ന സംഘം ഉടൻ ഹൈദരാബാദിലേക്ക് യാത്ര തിരിക്കും. കരുമം മാടംപന സ്വദേശി സന്തോഷിന്റെ മകൾ ലക്ഷ്മിയെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് കാണാതായത്. പുലർച്ചെ 5.30 ന് മാതാപിതാക്കൾ ഉറങ്ങുന്ന സമയത്ത് വീടിന്റെ പിൻവശത്തെ വാതിൽ തുറന്നാണ് കുട്ടി പുറത്തേക്ക് ഇറങ്ങിയത്. […]