തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവ വേദിക്ക് താമര എന്നു പേര് നൽകി സർക്കാർ. വേദി 15 നു ഡാലിയ എന്ന പേര് മാറ്റിയാണ് താമര എന്ന് പുനർ നാമകരണം ചെയ്തത്. പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് തീരുമാനം. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഇത്തവണ വേദികൾക്ക് പുഷ്പങ്ങളുടെ പേരാണ് നൽകിയിരിക്കുന്നത്. 25 വേദികളുണ്ടായിട്ടും ദേശീയ പുഷ്പമായ താമരയുടെ പേര് ഒഴിവാക്കിയതിനെതിരെ ബിജെപിയും യുവമോർച്ചയും പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ഇന്നലെ മന്ത്രി വി ശിവൻകുട്ടി പങ്കെടുക്കുന്ന സ്കൂൾ കലോത്സവത്തിന്റെ ഗ്രീൻ പ്രോട്ടോകോൾ മീറ്റിങ് […]