
ആലപ്പുഴ: ചേന്നംപള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ പത്തൊമ്പതാം വാർഡിൽ താമസിക്കുന്ന സനിത എന്ന യുവതിയുടെ പ്രവാസ ജീവിതത്തിലെ പ്രതിസന്ധികൾക്ക് ഒടുവിൽ ശുഭകരമായ അന്ത്യം. ജോലി തേടി കുവൈറ്റിലെത്തിയ സനിത, അവിടെ നേരിടേണ്ടി വന്ന മോശം സാഹചര്യങ്ങളെത്തുടർന്ന് കടുത്ത ദുരിതത്തിലായിരുന്നു. റിക്രൂട്ട്മെന്റ് ഏജൻസിയുടെ ഭാഗത്തുനിന്നും നിഷേധാത്മകമായ സമീപനം കൂടി ഉണ്ടായതോടെ സനിതയുടെ കുടുംബം വലിയ ആശങ്കയിലായി. തുടർന്ന്, സനിതയുടെ മാതാവ് സുധർമ്മ ബിജെപി പാണാവള്ളി മണ്ഡലം ജനറൽ സെക്രട്ടറി വിജീഷ് വിജയനെ വിവരം അറിയിക്കുകയും, അദ്ദേഹം ഇത് യുവമോർച്ച സംസ്ഥാന സെക്രട്ടറി […]