ഓച്ചിറ:ഗായിക ചിത്ര അയ്യരുടെ സഹോദരി ശാരദ അയ്യർ ഒമാനിൽ ട്രക്കിങ്ങിനിടെ ഉണ്ടായ അപകടത്തിൽ മരിച്ചു. പ്രമുഖ കൃഷി ശാസ്ത്രജ്ഞരായ തഴവ കുതിരപ്പന്തി വെങ്ങാട്ടംപള്ളി മഠത്തിൽ പരേതരായ ഡോ.ആർ.ഡി.അയ്യരുടെയും ഡോ.രോഹിണി അയ്യരുടെയും മകളാണ് ശാരദ അയ്യർ (52).. ഒമാനിലെ ദാഖിലിയ ഗവർണറേറ്റിലെ ബഹ്ലയിൽ സുഹൃത്തുക്കളോടൊപ്പം നടത്തിയ ട്രക്കിങ്ങിനിടെയാണ് അപകടം. മൃതദേഹം മസ്കത്തിലെ ഗവ. ആശുപത്രി മോർച്ചറിയിൽ.സംസ്കാരം പിന്നീട്. ഒമാൻ ഏയർ മുൻ മാനേജരാണ്. കഴിഞ്ഞമാസം 11ന് ആണ് ഡോ.ആർ.ഡി.അയ്യർ അന്തരിച്ചത്. പ്രമുഖ പിന്നണി ഗായിക ചിത്ര അയ്യരുടെ സഹോദരിയാണ്. […]