ഇസ്ലാമാബാദ്: പാകിസ്ഥാനിലെ നഗരങ്ങളിൽ നടന്ന ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തതിന് പിന്നാലെ വനിതാ ചാവേറുകളുടെ ചിത്രങ്ങൾ പുറത്തുവിട്ട് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ). രണ്ട് യുവതികളുടെ ചിത്രങ്ങളാണ് ബലൂച് വിമോചന പോരാളികൾ പുറത്തുവിട്ടത് ഇതിൽ ഒരാൾ 24 കാരിയായ ആസിഫ മെംഗൽ ആണ്. മറ്റേ യുവതിയുടെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. ബലൂചിസ്ഥാനിലെ നുഷ്കി സ്വദേശിയായ മുഹമ്മദ് ഇസ്മായിൽ എന്നയാളുടെ മകളാണ് മെംഗലെന്ന് ബിഎൽഎ പ്രസ്താവനയിൽ പറഞ്ഞു. 2002 ഒക്ടോബർ 2 ന് ജനിച്ച ആസിഫ തന്റെ 21-ാം ജന്മദിനത്തിൽ ബിഎൽഎയുടെ […]