തൃശൂർ: ഓപ്പറേഷൻ ഗ്രിപ്പിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ വൻ ഗുണ്ടാ സംഘം തൃശൂരിൽ പിടിയിൽ. 34 അംഗ സംഘത്തെയാണ് റൂറൽ പൊലീസ് പിടികൂടിയത്. കുറ്റകൃത്യം ആസൂത്രണം ചെയ്യാൻ ഒത്തുചേർന്നതിനിടെയാണ് അറസ്റ്റ്. 23 പൊലീസ് സ്റ്റേഷനുകളിലായി കൊലപാതകം അടക്കം 100 ൽ അധികം കേസുകളിൽ പ്രതികളാണിവർ. 14 ബൈക്കുകളും 4 കാറുകളും മാരകായുധങ്ങളും മയക്കു മരുന്നുകളും പ്രതികളിൽ നിന്ന് പിടികൂടി. പ്രതികളെ ചോദ്യം ചെയ്തു വരുന്നതായി തൃശൂർ റൂറൽ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ പറഞ്ഞു. ഒന്നിലധികം സ്ഥലങ്ങളിൽ […]