ന്യൂഡൽഹി: പാകിസ്ഥാൻ മുന്നറിയിപ്പുമായി ഭാരതം. ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ലെന്നും ഭീകരർക്കെതിരായ പോരാട്ടം തുടരുമെന്നും കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി വ്യക്തമാക്കി. എല്ലാ ആക്രമണങ്ങൾക്കും തിരിച്ചടി ഉണ്ടാവും. കഴിഞ്ഞവർഷം പഹൽഗാം ഭീകരരെ അടക്കം 31 തീവ്രവാദികളെ ഇല്ലാതാക്കി. അതിൽ 65 ശതമാനവും പാകിസ്താനികളാണ്. പ്രാദേശിക തീവ്രവാദികളുടെ എണ്ണം വിരലിൽ എണ്ണാവുന്ന വിധത്തിലായി. റിക്രൂട്ട്മെന്റ് ഏതാണ്ട് അവസാനിച്ചു. 2025 ൽ റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട രണ്ട് കേസുകൾ മാത്രമേ റിപ്പോർട്ട് ചെയ്തിട്ടുള്ളൂ ഇന്നും പാക് അതിർത്തിയിൽ എട്ടോളം ഭീകര ക്യാമ്പുകൾ […]