
ന്യൂഡൽഹി: പാക് ഭീകരസംഘടന ലഷ്കർ-ഇ-തയ്ബ പിളർപ്പിലേക്കെന്ന് റിപ്പോർട്ട്. അടുത്ത കാലത്ത് സംഘടന സ്വീകരിച്ച ചില തീരുമാനങ്ങളെച്ചൊല്ലി മുതിർന്ന നേതാക്കൾക്കിടയിൽ കടുത്ത ഭിന്നത നിലനിൽക്കുന്നതായി വിവരം. ഓപ്പറേഷൻ സിന്ദൂർ സമയത്ത് ലഷ്കറിന് വലിയ തോതിൽ അടിസ്ഥാന സൗകര്യങ്ങൾ നഷ്ടപ്പെട്ടിരുന്നു. പല ഭീകരകേന്ദ്രങ്ങളും തകർന്നു തരിപ്പണമായിരുന്നു. ഐഎസ്ഐയും പാകിസ്ഥാൻ സൈന്യവും തങ്ങളെ വേണ്ടവിധം സംരക്ഷിച്ചില്ലെന്ന വികാരം സംഘടനയ്ക്കുള്ളിൽ ശക്തമെന്ന് വിവരം താലിബാൻ, തെഹ്രീക്-ഇ-താലിബാൻ പാകിസ്ഥാൻ (TTP), ബലൂചിസ്ഥാൻ നാഷണലിസ്റ്റ് ആർമി (BLA) എന്നിവർക്കെതിരെ ലഷ്കർ-ഇ-തൊയ്ബയെ ഉപയോഗിക്കാനുള്ള സൈന്യത്തിന്റെയും ഐഎസ്ഐയുടെയും തീരുമാനവും […]