കോട്ടയം: കഞ്ചാവ് കേസിൽ ഡോക്ടർ പിടിയിൽ. പത്തനംതിട്ട റാന്നി സ്വദേശി ദേവീകൃഷ്ണൻ ആണ് പിടിയിലായത്. രണ്ട് കിലോ കഞ്ചാവുമായി പിടിയിലായ സംഘത്തെ ചോദ്യം ചെയ്തപ്പോഴാണ് ഡോക്ടറുടെ പങ്ക് പുറത്തായത്. കോട്ടയത്ത് നിന്നാണ് ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തത്. സ്വകാര്യ ആശുപത്രിയിലാണ് ഇയാൾ ജോലി ചെയ്യുന്നത്. കഞ്ചാവ് വാങ്ങാൻ പണം നൽകിയത് ഡോക്ടറാണെന്നാണ് അറസ്റ്റിലായവർ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയിരുന്നു. ഡോക്ടർ സ്ഥിരം കഞ്ചാവ് ഉപയോഗിക്കുന്ന ആളാണെന്ന് പൊലീസ് പറഞ്ഞു.