
കോഴിക്കോട് : ഷൂ കട ഉദ്ഘാടനത്തോടനുബന്ധിച്ച് തടിച്ചുകൂടിയവരെ പോലീസ് അടിച്ചോടിച്ചെന്നു പരാതി. കോഴിക്കോട് മാനാഞ്ചിറയില്‍ ചെരുപ്പുകട ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണ്സംഘര്ഷം ഉണ്ടായത്. ഒരു രൂപ നോട്ടുമായി എത്തുന്നവര്‍ക്ക് ഷൂ നല്‍കാമെന്ന് കടയുടമകള്‍ ഓഫര്‍ ചെയ്തതിനെ തുടർന്ന് വൻ തിരക്കാണ് അനുഭവപ്പെട്ടത്. ഇതുപ്രകാരം ഇവിടെയെത്തിയവര്‍ ഷൂ കിട്ടിയില്ലെന്ന പരാതിയുമായി തടിച്ചുകൂടി.കടക്കാര് ഓഫര്‍ നല്കി പറ്റിക്കുകയായിരുന്നുവെന്നും ആര്‍ക്കു ഷൂ കിട്ടിയിട്ടില്ലെന്നുമാണ് ആളുകളുടെ പരാതി. ഇവരെ റോഡില്‍ നിന്ന് നീക്കാനായിട്ടാണ് പോലീസ് ലാത്തി പ്രയോഗിച്ചത്. 13ഉം 14ഉം വയസ്സുള്ള കുട്ടികളെ വരെ പോലീസ് […]