കൊട്ടാരക്കര: ഈശ്വര വിലാസം ഹയർ സെക്കന്ററി സ്കൂളിൽ വസ്ത്ര ധാരണത്തിന്റെ പേരിൽ സ്കൂൾ മാനേജർ അധ്യാപികയെ ഗേറ്റിനു വെളിയിൽ തടഞ്ഞതിൽ പ്രതിഷേധവുമായി എൻ ടി യു. മാനേജരുടെ നിർദ്ദേശ പ്രകാരം സ്കൂൾ സെക്യൂരിറ്റി ആണ് ഇത് ചെയ്തത്. ഇതോടെ അധ്യാപികയ്ക്ക് ഗേറ്റിനു വെളിയിൽ നിലത്തിരുന്ന് പ്രതിഷേധിക്കേണ്ടി വന്നിരുന്നു. 2008 ഫെബ്രുവരി 4 ലെ സർക്കുലർ പ്രകാരം അധ്യാപികമാർക്ക് ചുരിദാർ ധരിക്കാം എന്നിരിക്കെ മാനേജരുടെ ഇത്തരത്തിലുള്ള തിട്ടൂരങ്ങൾ അനുവദിച്ചു കൊടുക്കാൻ സാധിക്കില്ല. അദ്ധ്യാപകരുടെ അവകാശങ്ങൾക്ക് മേൽ കടന്നു കയറാൻ […]