കണ്ടെയ്‌നര്‍ ലോറിയില്‍ എത്തിച്ച ടൈല്‍സ് ഇറക്കുന്നതിനിടെ തൊഴിലാളികളുടെ മുകളിലേക്ക് വീണു: അന്യസംസ്ഥാന തൊഴിലാളി മരിച്ചു: രണ്ടു പേർക്ക് പരിക്ക്

കണ്ടെയ്‌നര്‍ ലോറിയില്‍ എത്തിച്ച ടൈല്‍സ് ഇറക്കുന്നതിനിടെ തൊഴിലാളികളുടെ മുകളിലേക്ക് വീണു: അന്യസംസ്ഥാന തൊഴിലാളി മരിച്ചു: രണ്ടു പേർക്ക് പരിക്ക്

തിരുവനന്തപുരം: കണ്ടെയ്‌നര്‍ ലോറിയില്‍ എത്തിച്ച നിന്ന് ടൈല്‍സ് ഇറക്കുന്നതിനിടെ തൊഴിലാളികളുടെ മുകളിലേക്ക് വീണ് അന്യസംസ്ഥാന തൊഴിലാളി മരിച്ചു. ദേശീയ പാതയില്‍ കഴക്കൂട്ടത്ത് ലുലുമാളിന് എതിര്‍വശത്ത് ഇന്ന് ഉച്ചയ്‌ക്ക് ഒരുമണിയോടെയായിരുന്നു സംഭവം. പശ്ചിമബംഗാള്‍ സ്വദേശിയാണ് മരിച്ചത്. നിര്‍മാണം നടക്കുന്ന കെട്ടിടത്തിലേക്കെത്തിച്ച ടൈലുകളാണ് പൊട്ടി മൂന്ന് തൊഴിലാളികളുടെ മുകളിലേക്ക് വീണത്. വിദേശത്തുനിന്നെത്തിച്ച വില കൂടിയ ടൈല്‍സായിരുന്നു ലോറിയിൽ ഉണ്ടായിരുന്നു. പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അഗ്‌നിശമനസേനയെത്തിയാണ് ടൈലുകള്‍ക്കിടയില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്തിയത്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കണ്ടെയ്‌നര്‍ ലോറിയില്‍ എത്തിച്ച ടൈല്‍സ് ഇറക്കുന്നതിനിടെ തൊഴ… | Boolokam