
കൊല്ലം: മൈനാഗപ്പള്ളിയിൽ മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ അച്ഛനും സഹോദരനും ചേര്‍ന്ന് തലയ്ക്കടിച്ച് കൊലപ്പെടുത്തി. സൊസൈറ്റി മുക്ക് സ്വദേശി മാലിത്തറ ഉന്നതിയിൽ സന്തോഷാണ് മരിച്ചത്. അച്ഛൻ രാമകൃഷ്ണൻ, മൂത്ത സഹോദരൻ സനൽ എന്നിവരെ ശാസ്താംകോട്ട പൊലീസ് കസ്റ്റഡിയിൽ എടുത്തു. രാത്രിയില്‍ സന്തോഷ് അക്രമാസക്തനായതോടെ കമ്പിവടികൊണ്ട് തലയ്ക്ക് അടിച്ചാണെന്ന് പ്രതികൾ മൊഴി നൽകി. സന്തോഷ് മാനസികാസ്വാസ്ഥ്യത്തിന് മരുന്ന് കഴിക്കുന്നയാളാണ്. സന്തോഷും സനലും അവിവാഹിതരാണ്. സംഭവ സമയത്ത് അച്ഛനും മക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. രാത്രിയിൽ ഇവർ തമ്മിൽ വഴക്കുണ്ടായി. പിന്നാലെ രാമകൃഷ്ണനും സനലും […]