കണ്ണൂർ: തളിപ്പറമ്പിൽ മൂരികളെ മോഷ്ടിച്ചു കൊണ്ടുപോയി. മന്ന സ്വദേശി അഷ്റഫിന്റെ രണ്ട് മൂരികളെയാണ് അജ്ഞാതർ കടത്തിയത്. മൂരികൾക്ക് ഒന്നര ലക്ഷം വില വരുമെന്ന് ഉടമകൾ പറഞ്ഞു. മൂരികളെ ഹൈദരാബാദിൽ നിന്നും വിൽക്കാൻ കൊണ്ടുവന്നതാണെന്ന് പരാതിയിൽ പറയുന്നു. മോഷണ സമീപത്തെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ തളിപ്പറമ്പ് പൊലീസ് അന്വേഷണം തുടങ്ങി