ഇസ്ലാമബാദ്: കടം വീട്ടാൻ മാർഗമല്ലാതായതോടെ പുതിയവഴികൾ തേടി പാകിസ്ഥാൻ. സൗദി അറേബ്യയിൽ നിന്നും നാല് ബില്യൺ ഡോളറിലധികം പാകിസ്ഥാൻ കടമായി വാങ്ങിയിട്ടുണ്ട്. തിരിച്ചടവ് മുടങ്ങിയതോടെ യുദ്ധവിമാനം നൽകി കടം വീട്ടാനാണ് ഷഹാബാസ് ഷെരീഫ് സർക്കാരിന്റെ ശ്രമം. സൗദിയും പാകിസ്ഥാനും തമ്മിലുണ്ടാക്കിയ സൈനിക കരാറിന്റെ മറപറ്റിയാണ് പാകിസ്ഥാൻ പുതിയ തന്ത്രം. കടം വാങ്ങിയ തുകയ്ക്ക് പകരമായി പാകിസ്താനും ചൈനയും സംയുക്തമായി വികസിപ്പിച്ച ജെഎഫ് -17 തണ്ടർ യുദ്ധവിമാനം സൗദിക്ക് നൽകും. ഇതുമായി ബന്ധപ്പെട്ട് സൗദി അറേബ്യയുമായി പാകിസ്ഥാൻ ചർച്ച […]