വൈവാഹിക ആവശ്യങ്ങൾ നടന്നു കിട്ടാൻ വേണ്ടി പ്രാർത്ഥനകളും നേർച്ച കാഴ്ചകളും നടത്തുക പതിവാണ്. അത്തരം പ്രാർത്ഥനകൾക്ക് പ്രത്യേക ഫലം ലഭിക്കുന്ന നിരവധി ക്ഷേത്രങ്ങളുണ്ട്. അത്തരത്തിൽ തമിഴ് നാട്ടിൽ ഉള്ള ഏറെ വിശേഷപ്പെട്ട ഒരു ദിവ്യസങ്കേതമാണ് തിരുമണഞ്ചേരി ഉദ്വാഗനാഥർ ക്ഷേത്രം. തമിഴ്നാട്ടിലെ മയിലാടുതുറൈ ജില്ലയിലെ കാവേരി നദിയുടെ തീരത്ത് തിരുമണഞ്ചേരി എന്ന സ്ഥലത്താണ് ഈ ക്ഷേത്രം നിലനിൽക്കുന്നത്. പ്രധാന പ്രതിഷ്ഠ ശിവനാണ് .മൂർത്തിയെ ഉദ്വാഗനാഥർ എന്ന് വിളിക്കുന്നു. അദ്ദേഹത്തിന്റെ പത്നി കോകിലാംബൾ എന്നാണ് അറിയപ്പെടുന്നത്. ശ്രീ കല്യാണസുന്ദരേശ്വര സ്വാമി […]