മംഗല്യ പൂജയ്ക്ക് ഏറെ പ്രശസ്തമായ ക്ഷേത്രമാണ് മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറത്ത് സ്ഥിതിചെയ്യുന്ന തിരുമാംന്ധാകുന്ന് ശ്രീ ഭഗവതി ക്ഷേത്രം. സാക്ഷാൽ ആദിപരാശക്തിയായ ശ്രീ ഭദ്രകാളിയാണ് ഇവിടുത്തെ മുഖ്യപ്രതിഷ്ഠ. തുല്യപ്രാധാന്യത്തോടെ പരമേശ്വരനും ഇവിടെ കുടികൊള്ളുന്നുണ്ട്. ഇവിടെ മംഗല്യപൂജ നടത്തുന്നത് വഴി ഇഷ്ട വിവാഹത്തിനും ഉത്തമ ദാമ്പത്യത്തിനും സഹായിക്കുമെന്നാണ് വിശ്വാസം. ക്ഷേത്രത്തിൽ ശ്രീമൂല സ്ഥാനത്ത് പാർവതീ-പരമേശ്വരന്മാരോടൊപ്പം ഗണപതിയുടെ സാന്നിധ്യവുമുണ്ട്. ഈ ഉണ്ണിഗണപതിക്ക് നടത്തുന്ന വഴിപാടാണ് മംഗല്യപൂജ. ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിലാണ് മംഗല്യപൂജ നടക്കുന്നത്. വഴിപാട് നടത്തേണ്ടവർ രാവിലെ 9 മണിക്ക് […]