
ന്യൂഡൽഹി: പാർലമെൻറ് കവാടത്തിൽ കേന്ദ്രമന്ത്രിയും പ്രതിപക്ഷ നേതാവ് രാഹുലും തമ്മിൽ വാക് പോര് . കവാടത്തിൽ പ്രതിഷേധിക്കുന്ന കോൺഗ്രസ് എംപിമാരുടെ അരികിലൂടെ കേന്ദ്ര സഹമന്ത്രി രവ്നീത് സിംഗ് ബിട്ടു കടന്നുപോകുമ്പോൾ, ഇതാ ഒരു രാജ്യദ്രോഹി നടന്നുവരുന്നു എന്നുപറഞ്ഞ് കൈ കൊടുക്കാനായിരുന്നു രാഹുലിന്റെ ശ്രമം. രാജ്യദ്രോഹി സുഹൃത്തേ, നിങ്ങൾ കോൺഗ്രസിലേക്ക് തിരിച്ചുവരും എന്ന് പറഞ്ഞതോടെ രാഹുലിന് കൈ കൊടുക്കാൻ വിസമ്മതിച്ച കേന്ദ്രമന്ത്രി, രാജ്യത്തിന്റെ ശത്രുവാണ് നിങ്ങളെന്ന് രാഹുലിന്റെ മുഖത്ത് നോക്കി പറഞ്ഞു. രാഹുലിന്റെ പെരുമാറ്റം അതിരുവിട്ടതോടെ, രവ്നീത് ബിട്ടുവും […]