ഇസ്ലാമബാദ്: പാക് ഭീകരസംഘടനയായ ഹിസ്ബുൾ മുജാഹിദ്ദീന് കനത്ത തിരിച്ചടി. സ്ഥാപക അംഗവും മുതിർന്ന കമാൻഡറുമായ ഖൈസർ അഹമ്മദ് മിർ എന്ന മുഹമ്മദ് ഇഖ്ബാൽ കാൻസർ മൂർച്ഛിച്ച് മരിച്ചു. ഇന്ത്യക്കാരനായിരുന്ന മുഹമ്മദ് ഇഖ്ബാൽ രണ്ട് പതിറ്റാണ്ടായി ഇസ്ലാമാബാദിലാണ് താമസിച്ചിരുന്നത്. 1990 ഏപ്രിലിൽ ഹിസ്ബുൾ മുജാഹിദ്ദീൻ രൂപീകരിച്ചപ്പോൾ അതിന്റെ സ്ഥാപക അംഗങ്ങളിൽ ഒരാളായിരുന്നു ഖൈസർ അഹമ്മദ് മിർ. 1990 നും 2008 നും ഇടയിലുള്ള കാലത്ത് കശ്മീർ താഴ്വരയിൽ ഹിസ്ബുൾ കമാൻഡറായിരുന്നു. കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്തതിൽ ഇയാൾക്ക് പ്രധാന […]