
കൊച്ചി: ജമ്മുകശ്മീരിനെ ഒഴിവാക്കി ഭാരതത്തിന്റെ വികലമായ ഭൂപടം വാർഷിക ഡയറിയിൽ അടിച്ചിറക്കി കേരള ഹൈക്കോടതി അഭിഭാഷക കോ-ഓപ്പറേറ്റീവ് സൊസൈറ്റി. ജമ്മു കശ്മീർ, ലഡാക്ക് എന്നീ പ്രദേശങ്ങളെ ഇന്ത്യയുടെ ഭാഗമല്ലാത്ത രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. പ്രദേശം പാകിസ്ഥാന്റെ അധിനതയിലുള്ളത് എന്നാണ് ഭൂപടത്തിൽ രേഖപ്പെടുത്തിയിരുക്കുന്നത്. കറുത്ത കുത്തുകൾ കൊണ്ടാണ് പ്രദേശം അടയാളപ്പെടുത്തിയിരിക്കുന്നത്. അതേസമയം മറ്റ് സംസ്ഥാനങ്ങൾക്ക് വിവിധ നിറങ്ങളിലാണ് ചിത്രീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഡയറികൾ അംഗങ്ങൾക്ക് വിതരണം ചെയ്തത്. സംഭവം വിവാദമായതോടെ ഡയറികളിൽ നിന്നും വികലമായ ഭൂപടം പ്രസിദ്ധീകരിച്ച 66ാം ഈ […]