അഹമ്മദാബാദ്: കശ്മീരിലെ പഹൽഗാമിലും ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപവും നടന്ന ഭീകരാക്രമണങ്ങളെ അപലപിച്ച് ഇന്ത്യയും ജർമ്മനിയും സംയുക്ത പ്രസ്താവന പുറത്തിറക്കി. പ്രധാനമന്ത്രി മോദിയുടെ ക്ഷണപ്രകാരം രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ ജർമ്മൻ പ്രസിഡന്റ് ഫ്രെഡറിക് മെർസുമായുള്ള ചർച്ചകൾക്ക് ശേഷമാണ് ഈ സംയുക്ത പ്രസ്താവന ഉണ്ടായത് . ഇന്ന് ഉച്ചക്ക് അഹമ്മദാബാദ് വിമാനത്താവളത്തിൽ അദ്ദേഹത്തിന് ഗംഭീര സ്വീകരണം നൽകി. തുടർന്ന് ഇരു നേതാക്കളും സബർമതി ആശ്രമം സന്ദർശിച്ചു. സബർമതി നദിയുടെ തീരത്ത് നടന്ന അന്താരാഷ്ട്ര ബിരുദദാന ചടങ്ങിലും അവർ പങ്കെടുത്തു. […]