ന്യൂഡൽഹി : വികസിത ഭാരതസ്വപ്നവുമായി ധനമന്ത്രി നിർമ്മല സീതാരാമൻ തന്റെ ഒൻപതാമത് ബജറ്റ് അവതരണം തുടങ്ങി . ഓരോ വർഷവും ഭാരതത്തിന്റെ തനതായ പൈതൃക വസ്ത്രങ്ങൾ ധരിച്ചാണ് നിർമ്മല സീതാരാമൻ ബജറ്റവതരണത്തിനു എത്തുക. തമിഴ്നാടിന്റെ തനതായ നെയ്ത്തു പാരമ്പര്യത്തെയും സാംസ്കാരിക പൈതൃകത്തെയും ആദരിച്ചുകൊണ്ട് മനോഹരമായ കാഞ്ചീവരം പട്ടുസാരി ധരിച്ചാണ് മന്ത്രി ഇത്തവണ എത്തിയത്. തമിഴ്നാട്ടിൽ വേരുകളുള്ള മന്ത്രിയുടെ ജന്മദേശത്തോടുള്ള ആദരവ് കൂടിയായി ഇന്നത്തെ വസ്ത്രം. മുൻവർഷങ്ങളിൽ ഇക്കത്ത്, ബൊംകായ്, മധുബാനി തുടങ്ങിയ ഇന്ത്യൻ കൈത്തറി കലകളെ തന്റെ […]