
പാലക്കാട്: കല്ലേക്കാട് അമിതവേഗതയിൽ എത്തിയ കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ കാർ ഡ്രൈവർ മദ്യപിച്ചിരുന്നതായി പോലീസ്. പറളി സ്വദേശി വിനോദാണ് മദ്യപിച്ച് വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയത്. ഇന്നലെ രാത്രി പാലക്കാട് കല്ലേക്കാട് വെച്ചായിരുന്നു അപകടം.അപകടത്തിൽ കൽപ്പാത്തി കുന്നുംപുറം സ്വദേശി ഫൈസൽ മരിച്ചിരുന്നു. മകനൊപ്പം സഞ്ചരിക്കുന്നതിനിടയിലായിരുന്നു ഫൈസൽ അപകടത്തിൽപ്പെട്ടത്. അമിതവേഗതയിൽ ദിശതെറ്റിച്ചെത്തിയ കാർ ഇരുചക്ര വാഹനത്തിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ഫൈസൽ തൊട്ടു പിന്നാലെ വന്ന ബസ് കയറിയാണ് മരിച്ചത്