
കോഴിക്കോട്: കാറിന് സൈഡ് നൽകിയില്ലെന്നാരോപിച്ച് ബസ് ജീവനക്കാരനെ നാലംഗസംഘം മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ഫറോക്കിൽ ബസുകളുടെ മിന്നൽ പണിമുടക്ക്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം നടന്നത്. ‘ന്യൂ സ്റ്റാർ’ ബസ് ഡ്രൈവർ അർഷാദിനാണ് നാലംഗസംഘത്തിന്റെ മർദ്ദനമേറ്റത്. പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമികളെ ഉടനടി അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് തൊഴിലാളികൾ പണിമുടക്കുന്നത്. പ്രതികളെ പിടികൂടാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ബസ് ജീവനക്കാർ. പണിമുടക്ക് കാരണം പ്രദേശത്ത് യാത്രസൗകര്യം തടസ്സപ്പെട്ടു.