പത്താൻകോട്ട്: പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐ കുട്ടികളെ ഉപയോഗിച്ച് തീവ്രവാദ -ചാരപ്രവർത്തനം നടത്തുന്നതായി റിപ്പോർട്ട്. പ്രായപൂർത്തിയാകാത്ത നാൽപ്പതോളം പേർ ഇപ്പോൾ സുരക്ഷാസേനയുടെ നിരീക്ഷണത്തിലാണെന്നാണ് പ്രാഥമിക റിപ്പോർട്ട്. പതിനാലിനും പതിനേഴിനും ഇടയിൽ പ്രായമുള്ള കുട്ടികളെയാണ് ഐഎസ്ഐ കെണിയിൽ കൂടുതലായും വീഴ്ത്തുന്നത്. ജമ്മു കശ്മീരിലെ സാംബ ജില്ലയിൽ കഴിഞ്ഞ ആഴ്ച 15 വയസുള്ള ഒരു കുട്ടിയെ പിടികൂടിയിരുന്നു. പാകിസ്താനിൽ നിന്നുള്ള ഏജൻസികളുമായി ഈ കുട്ടി ബന്ധം പുലർത്തിയതായി രഹസ്യാന്വേഷണ വിഭാഗം കണ്ടുപിടിച്ചു. പാകിസ്താൻ ഏജൻസികളുടെ നിർദ്ദേശപ്രകാരം ഇന്ത്യൻ സൈന്യത്തിന്റെ സുപ്രധാന […]