മുംബൈ: ആപ്പിൾ ഐഫോണിന്റെ ഭാരതത്തിൽ നിന്നുള്ള കയറ്റുമതി 5,000കോടി ഡോളർ പിന്നിട്ടു. 2021-22-ൽ ഭാരതത്തിൽ ഉത്പാദനം തുടങ്ങി 2025 ഡിസംബർ വരെയുള്ള കാലത്തെ മൊത്തം കയറ്റുമതിയുടെ മൂല്യമാണിത്. ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ ഒമ്പത് മാസങ്ങളിലെ കയറ്റുമതിയുടെ മൂല്യം ഏകദേശം 1,600 കോടി കടക്കുകയും ചെയ്തു. ഈ സാമ്പത്തിക വർഷം മൂന്നുമാസംകൂടി അവശേഷിക്കേയാണ് ഈ നേട്ടം. ഇന്ത്യയിൽ അതിവേഗം വളരുന്ന സ്വകാര്യമേഖലയിലെ തൊഴിൽദാതാവാണ് ആപ്പിൾ. കേന്ദ്രത്തിന്റെ പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് സ്കീം (PLI) ആണ് ആപ്പിളിന് നേട്ടമായത്. […]