
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം. കട്ടളപ്പാളി കേസിൽ തൊണ്ണൂറു ദിവസത്തെ റിമാൻഡ് കാലാവധി പൂർത്തിയായിട്ടും എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്തതാണ് സ്വാഭാവിക ജാമ്യത്തിന് അർഹനാക്കിയത്. വിവിധ കോടതി ഉത്തരവുകൾ ചൂണ്ടിക്കാട്ടിയാണ് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. കേരളത്തിന് പുറത്ത് പോകരുത് തുടങ്ങിയ ഉപാധികളോടെയാണ് കട്ടിളപ്പാളി കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം നൽകിയത്. ചൊവ്വ വെള്ളി ദിവസങ്ങളിൽ അന്വേഷണ ഉദ്യോഗസ്ഥനുമുമ്പിൽ ഹാജരാകണം. പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുത് എന്നി നിബന്ധനകളുമുണ്ട്. ദ്വാരപാലക ശിൽപ കേസിലും […]