
തൃശൂര്‍: കെ കരുണാകരന് ജീവിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ ബിജെപിയില്‍ ചേർന്നേനെയെന്ന് തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പത്മജ വേണുഗോപാല്‍. “അച്ഛന് കെ കരുണാകരന് മക്കള്‍ തീരുമാനിക്കുന്നതില്‍ കയ്യിടാന്‍ വരാറില്ല. തന്നോളം വളര്‍ന്നാല്‍ താന്‍ എന്നു വിളിക്കണം എന്ന വാദക്കാരനാണ്. മുമ്പ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍, അച്ഛന് ഒരിക്കലും ചേരില്ലെന്ന് വിചാരിച്ച എല്‍ഡിഎഫുമായി ചേര്‍ന്നിട്ടുണ്ട്. അച്ഛന്റെ കാര്യം പ്രവചിക്കാനാകില്ല. പക്ഷെ ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹം ബിജെപിയില്‍ വന്നേനെ എന്നു തോന്നിയിട്ടുണ്ട്. കാരണം കരുണാകരന് അത്രയ്ക്കും കോണ്‍ഗ്രസ് മടുത്തിരുന്നു” പത്മജ പറഞ്ഞു. “അച്ഛന്റെ അനുഗ്രഹം എപ്പോഴും […]