
ഡെറാഡൂൺ: കേദാർനാഥ് തീർത്ഥാടകരുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ യാത്ര സുഗമമാക്കാൻ തിരക്കിട്ട ശ്രമവുമായി കേന്ദ്ര സർക്കാർ. നിർദ്ദിഷ്ട റോപ്പ്വേ പദ്ധതിക്ക് അനുബന്ധമായി 7 കിലോമീറ്റർ ദൈർഘ്യമുള്ള പുതിയ തുരങ്കം നിർമ്മിക്കാനുള്ള പദ്ധതികളാണ് വേഗത്തിലാക്കുന്നത്. ചമാസിയെ സോൻപ്രയാഗുമായി ബന്ധിപ്പിക്കുന്നതാണ് നിർദ്ദിഷ്ട തുരങ്കം. ഇരട്ടതുരങ്കം യാഥാർത്ഥ്യമാകുന്നതോടെ കാളിമഠ്താഴ്വര മേഖലയ്ക്കും കേദാർനാഥ് റോപ്വേയുടെ സ്റ്റേജിംഗ് പോയിന്റായ സോൻപ്രയാഗിനും ഇടയിലുള്ള റോഡ് കണക്റ്റിവിറ്റി വർദ്ധിക്കും. ഒപ്പം പ്രതികൂല കാലാവസ്ഥയിലും ഭക്തർക്ക് സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ സഹായിക്കും. തുരങ്കത്തിലെ ഒരു വഴി പതിവ് ഗതാഗതത്തിന് സഹായകമാകും. […]