
ഇടുക്കി: ജില്ലയിലെ മലയോര മേഖലയിലുള്ളവർക്കും ഗ്രാമപ്രദേശങ്ങളിൽ ഉള്ളവർക്കും പാസ്പോർട്ട് സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ മൊബൈൽ പാസ്പോർട്ട് സേവന വാൻ ജില്ലയിലെത്തി. പാസ്പോർട്ട് സേവാ പ്രോഗ്രാം വി2.0-ന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. കൊച്ചി റീജിയണൽ പാസ്പോർട്ട് ഓഫീസും തപാൽ വകുപ്പും സംയുക്തമായാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലായി വിവിധ ഘട്ടങ്ങളിലായാണ് വാൻ സേവനം ലഭ്യമാകുക. ആദ്യഘട്ടത്തിൽ മൂന്നാർ, രാജാക്കാട്, അടിമാലി എന്നിവിടങ്ങളിലാണ് സേവനം ആരംഭിച്ചത്. […]