
മലപ്പുറം: കേന്ദ്രസർക്കാറിന്റെ അതിവേഗ റെയിൽവേ പാതയുമായി ബന്ധപ്പെട്ട് പൊന്നാനിയിൽ ഓഫീസ് പ്രവർത്തനം തുടങ്ങി. റെയിൽവേ മന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് മുന്നോട്ട് പോകുന്നത് എന്ന് മെട്രോമാൻ ഇ ശ്രീധരൻ വ്യക്തമാക്കി. നിലവിൽ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസ്ഥാന സർക്കാരിനെ അറിയിക്കേണ്ട കാര്യമില്ല. നാട്ടുകാർക്ക് ഉപദ്രവമില്ലാതെയായിരിക്കും എന്തും ചെയ്യുന്നത്. എല്ലാ എതിർപ്പുകളും ഇല്ലാതാവും. ഏറ്റടുക്കുന്ന ഭൂമിക്ക് ഏറ്റവും ഉയർന്ന വില നൽകാനാവും. എന്റെ സ്ഥലം എടുക്കൂ എന്ന് പറഞ്ഞ് ഓരോരുത്തരും മുന്നോട്ട് വരും. സ്ഥലത്ത് നേരിട്ടെത്തി സർവേ നടത്തും അതിനു മുമ്പ് […]