മലപ്പുറം :കേരളം മുഴുവൻ ആവേശത്തോടെ കാത്തിരുന്ന കേരളത്തിന്റെ കുംഭമേളയായ മഹാമാഘമഹോത്സവത്തിന്റെ ഒരുക്കങ്ങൾ പൊലീസ് തടഞ്ഞു. തിരുനാവായയിൽ നടക്കുന്ന മഹാമാഘ ഉത്സവത്തിന്റെ ഒരുക്കങ്ങൾ ഇന്ന് രാവിലെയാണ് സർക്കാർ തടഞ്ഞത് . കാരണം വിശദമാക്കാതെയാണ് റവന്യൂ ഉദ്യോഗസ്ഥരെത്തി തടഞ്ഞത്. ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിലെത്തി നിൽക്കെയാണ് സർക്കാരിന്റെ നടപടി.കളക്ടർ, ദേവസ്വം മന്ത്രി വി.എൻ വാസവൻ, ദേവസ്വം ബോർഡ് പ്രസിഡന്റുമാർ എന്നിവർ പരിപാടിയുടെ രക്ഷാധികാരികളായിരിക്കെ ആണ് ഒരുക്കങ്ങൾ തടഞ്ഞത്. ജനുവരി 18 മുതൽ ഫെബ്രുവരി 3 വരെയാണ് മഹാമാഘ മഹോത്സവം നടക്കുന്നത്. കേരളത്തിലെ […]