ന്യൂഡൽഹി : ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി കേരളത്തിൽ ഇനി നിർമ്മിക്കുന്ന മേൽപ്പാലങ്ങൾ പില്ലറുകളിൽ പണിയും. നിലവിലെ RE വാൾ മാതൃകയ്ക്ക് പകരമാണ് പില്ലറുകളിൽ മേൽപ്പാലം വരുന്നത്. കേരളത്തിലെ ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉന്നയിച്ച ആവശ്യങ്ങൾ ഗതാഗതമന്ത്രാലയം അംഗീകരിച്ചു. കേന്ദ്രഗതാഗതമന്ത്രി നിതിൻ ഗഡ്കരിയുമായി രാജീവ് ചന്ദ്രശേഖർ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. തിരുവനന്തപുരം നഗരത്തിന് പുറത്തായി ഔട്ടർ റിംഗ് റോഡ് പദ്ധതി ഫെബ്രുവരി – മാർച്ചിൽ പ്രഖ്യാപിക്കാനും യോഗത്തിൽ തീരുമാനമായി. […]