കഴിഞ്ഞ ദിവസം പിണറായി സർക്കാർ ജയിൽ പുള്ളികളുടെ വേതനം 620 രൂപയാക്കി ഉയർത്തി ഉത്തരവിറക്കിയിരുന്നു. ഇത് പ്രകാരം നിലവിൽ 152 രൂപ കൂലി വാങ്ങുന്ന സ്കിൽഡ് വിഭാഗത്തിന് 620 രൂപയും, 127 രൂപ ലഭിച്ചിരുന്ന സെമി സ്കിൽഡിന് 560 രൂപയും 63 രൂപ വാങ്ങിയിരുന്ന അൺ സ്കിൽഡിന് 530 രൂപയും ലഭിക്കും. തടവുകാരുടെ അന്തസ്സും പുനരധിവാസവും ഉറപ്പാക്കുക എന്നതാണ് ഈ നടപടിയുടെ പ്രധാന ലക്ഷ്യമെന്നാണ് സർക്കാർ പറയുന്നത്. തടവുപുള്ളികളുടെ കൂലി വർദ്ധനവ് സോഷ്യൽ മീഡിയയിലും വലിയ ചർച്ചയായിരിക്കുകയാണ്. […]