കൊച്ചി: കേരളത്തിൽ ലവ് ജിഹാദ് മാത്രമല്ല, ലാൻഡ് ജിഹാദും ബിസിനസ് ജിഹാദും ഉണ്ടെന്ന് കേന്ദ്രമന്ത്രി ശോഭ കരന്തലജെ. ഹൈന്ദവർക്ക് ഇതിൽ ആശങ്കയുണ്ട്. പരിഹാരത്തിനു കേരളത്തിൽ എൻഡിഎ സർക്കാർ വരണമെന്നും ശോഭ കരന്തലജെ പറഞ്ഞു. എറണാകുളം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി പിആർ ശിവശങ്കറിന്റെ പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു അവർ. “കേരളത്തിലെ ഭൂമി ഇടപാടുകളിലും ബിസിനസ്സ് മേഖലയിലും ആസൂത്രിതമായ നീക്കങ്ങള്‍ നടക്കുന്നു. തീരദേശ മേഖലകളിലും നഗര കേന്ദ്രങ്ങളിലും നടക്കുന്ന ഭൂമി കൈമാറ്റങ്ങളില്‍ അസ്വാഭാവികതയുണ്ട്. നിയമപരമായി വിദേശ സഹായം നേടി പ്രവൃത്തിക്കുന്നവർക്ക് എഫ്സിആർഎ […]