തിരുവനന്തപുരം: കോടതിയുടെ നിർദേശം ലംഘിച്ചതിനെത്തുടർന്ന് രാഹുൽ ഈശ്വറിന് പുതിയ നോട്ടീസ് . രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബലാത്സംഗ പരാതി നൽകിയ യുവതിയെപ്പറ്റി മോശം പരാമർശം നടത്തിയ കേസിൽ ജയിലിലായെങ്കിലും പിന്നീട് ജാമ്യം ലഭിച്ചിരുന്നു. എന്നാൽ അതിജീവതയെപ്പറ്റി മോശം പരാമർശങ്ങൾ നടത്തരുതെന്ന കർശന ഉപാധികളോടെയായിരുന്നു ജാമ്യം. പുറത്തിറങ്ങിയ രാഹുൽ യുവതിയെ വീണ്ടും അധിക്ഷേപിച്ചിരിക്കുകയാണ് . ഈ സാഹചര്യത്തിലാണ് ഈ മാസം 19 ന് നേരിട്ടോ അഭിഭാഷകൻ മുഖേനയോ തിരുവനന്തപുരം അഡീഷണൽ സി ജെ എം കോടതിയിൽ ഹാജരാകണമെന്ന നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. […]