
തിരുവനന്തപുരം: ആനയുടെ ചവിട്ടേറ്റ് പാപ്പാന് ദാരുണാന്ത്യം. കോട്ടൂർ കാപ്പുകാട് ആന പരിപാലകേന്ദ്രത്തിലാണ് സംഭവം. ബാലരാമപുരം വെങ്ങാനൂർ സ്വദേശി വിഷ്ണു (25) ആണ് മരിച്ചത്. മനുവെന്ന ആനയുടെ ഒന്നാം പാപ്പാനായിരുന്നു വിഷ്ണു. രാവിലെ ആനയെ കുളിപ്പിക്കുന്നതിനിടയിൽ ചവിട്ടുകയായിരുന്നു. മൂന്നു വർഷമായി ഇവിടെ ജോലി ചെയ്ത് വരികയായിരുന്നു വിഷ്ണു. കോട്ടൂർ ആന പരിപാലന കേന്ദ്രത്തിലെ നെയ്യാർ റിസർവോയറിന്റെ ഭാഗത്താണ് ആനയെ കുളിപ്പിച്ചിരുന്നത്. ഒപ്പം ഉണ്ടായിരുന്ന പാപ്പാന്മാര് ബഹളം വെച്ചെങ്കിലും ആന അവിടെ നിന്ന് പിന്മാറാന് തയ്യാറായില്ല. പിന്നീട് കൂടുതല്‍ പാപ്പാന്മാര് […]