
ബര്‍പേട്ട (അസം): നിര്‍ണ്ണായക ഘട്ടങ്ങളില്‍ പാകിസ്താന് പ്രചരിപ്പിക്കുന്ന അതേ നുണകള്‍ ഏറ്റുപറഞ്ഞ് ഇന്ത്യന്‍ സൈന്യത്തിന്റെ ആത്മവീര്യം തകര്‍ക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അസമിലെ ബര്‍പേട്ടയില്‍ കൂറ്റന്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓപ്പറേഷന് സിന്ദൂര്‍ ഉള്‍പ്പെടെയുള്ള സൈനിക നീക്കങ്ങളില്‍ കോണ്‍ഗ്രസ് സ്വീകരിച്ച നിലപാടുകള്‍ രാജ്യവിരുദ്ധമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ത്യന്‍ സായുധ സേന പാകിസ്താനെ മുട്ടുകുത്തിച്ചപ്പോള്‍ അവര്‍ക്ക് സ്തുതി പാടാനാണ് കോണ്‍ഗ്രസ് നേതാക്കള്‍ മുതിര്‍ന്നതെന്ന് പ്രധാനമന്ത്രി പരിഹസിച്ചു. സര്‍ജിക്കല്‍ സ്ട്രൈക്കിന്റെയും എയര്‍ സ്ട്രൈക്കിന്റെയും വീര്യത്തെ ചോദ്യം […]