
പഞ്ചാബ്: സഹപാഠിയായ വിദ്യാർത്ഥിയെ വെടിവെച്ചുകൊന്നു വിദ്യാർത്ഥി സ്വയം ജീവനൊടുക്കി . പഞ്ചാബിലെ തരൺ ജില്ലയിലെ കോളേജിൽവെച്ചായിരുന്നു സംഭവം. മല്ലിയൻ ഗ്രാമവാസിയായ പ്രിൻസ് രാജ് ആണ് വെടിയുതിർത്തത്. നൗഷെഹ്ര പന്നുവാൻ സ്വദേശിയായ സന്ദീപ് കൗറാണ് മരിച്ചത് . പ്രിൻസ് രാജ് ക്ലാസ് മുറിയിലേക്ക് വരുന്നതിന്റെയും കൗറിനോടും മറ്റൊരു വനിതാ സഹപാഠിയോടും സംസാരിക്കുന്നതിന്റെയും CCTV ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ക്ലാസിൽ വന്ന് മൂവരും മൂവരും സംസാരിക്കുന്നതിനിടയിൽ ബാഗിൽ നിന്ന് തോക്കെടുത്ത് വെടിയു തീർക്കുകയായിരുന്നു. തുടർന്ന് അതേ തോക്കുപയോഗിച്ച് സ്വയം വെടിവെക്കുകയും ചെയ്തു. […]