ന്യൂഡൽഹി: തെരുവുനായ പ്രേമികളെ പരിഹസിച്ച് സുപ്രീംകോടതി. കടിക്കാതിരിക്കാൻ നായകൾക്ക് കൗൺസിലിംഗ് നൽകാനെ ഇനി ബാക്കിയുള്ളൂവെന്ന് സൂപ്രീംകോടതി പരിഹസിച്ചു. തെരുവ് നായ്ക്കളുടെ പരിപാലനവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ വാക്കുകൾ. മൃഗസ്നേഹികൾക്ക് വേണ്ടി മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ ആണ് ഹാജരായത്. തെരുവുനായകളെ പിടിച്ച് വന്ധീകരിച്ച് അവിടെ തന്നെ തിരികെ വിടണം എന്നായിരുന്നു കപിൽ സിബൽ ഉന്നയിച്ച ആവശ്യം. തുടർന്നാണ് തിരിച്ചു വിടുന്നതിന് മുമ്പ് നായകൾക്ക് കൗൺസിലിംഗ് കൂടി തൽകേണ്ടിവരുമെന്ന് ജസ്റ്റിസ് സന്ദീപ് മേത്ത പറഞ്ഞു. ഏതെങ്കിലും […]